‘ ഉറവ ’

Webdunia
FILEWD

പ്രണയിനീ...
ഹൃദയത്തിലേക്കു നീ
ഊതിവിട്ട തീപ്പൊരികള്‍
അവ അണയാതതെന്താണ്...?
ഒരുവേള,
അവ അണയുന്നത് എനിക്കും ഇഷ്ടമായിരിക്കുകയില്ല..
എന്‍റെ ആകാശതുണ്ട് മുഴുവന്‍ കീഴടക്കി,
ആര്‍ദ്രതയ്ക്കാക്കം കൂട്ടുന്ന നീയെന്ന മേഘം...
അറിയുന്നുവോ ഞാനും മഴയാണെന്ന്..?
അതിനൊപ്പമിടറുന്ന ഇടിമിന്നലാണെന്ന്..?
ഒടിഞ്ഞ ചിറകില്‍ നിന്നുമിനിയും ചോരയിറ്റാത്തത്
ആരുടെയെല്ലാം മിടുക്കാണെന്നിനിയുമെന്നിക്കറിയില്ല....
നീറുന്നിടത്ത് പുരട്ടുന്ന വിഷം പോലെ സ്നേഹം..
പതിയിരുന്ന് പ്രണയമായെന്നെ ആക്രമിക്കുന്നുവോ..?
ഒന്നുമില്ലാതിരുന്നിട്ടും എന്തോയെറിയുന്നപോല്‍..
വായു രഹിതമകും സ്വപ്നങ്ങള്‍...
ഹൃദയത്തിലേക്ക് വീണ്ടും വീഴുന്ന തീപ്പൊരികള്‍...
കൃത്യമായ ഇടവേളകള്‍ക്ക് വഴങ്ങി...
അറിയില്ല...
വീശുന്ന കാറ്റില്‍കനലെത്ര അടരാടുമെന്ന്...
ഇവിടെ ഒന്നും അവിശ്വസനീയമല്ല..
പ്രണയിനീ..
ബോധിമരച്ചുവട്ടില്‍ ഇനിയെന്‍റെ
രുധിര രേതസുകള്‍ കലര്‍ന്നു പേയട്ടെ..
എല്ലാത്തിനും മുകളിലൂടെ
ഒരു പെരുമഴ ഭ്രാന്തമായി അലറിപെയ്തെങ്കില്‍.....!