ദക്ഷിണ ഭാരതത്തിലെ പുകള്‍പെറ്റ ശൈവക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനത്താണ് വൈക്കം മഹാദേവ ക്ഷേത്രം. ദക്ഷിണ കാശിയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്‍െറ ഉത്പത്തിയെക്കുറിച്ച് ഐതീഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ രേഖകളൊന്നുമില്ല.
പ്രത്യേകതകള്‍ കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. വാസ്തു വിദ്യയില്‍ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികള്‍ക്ക് മാത്രമേ ഇത്തരമൊരു അപൂര്‍വ രചന ചെയ്യാന്‍ കഴിയുകയുള്ളു. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം.
മറ്റൊന്ന് ചെങ്ങന്നൂര്‍ കൂത്തന്പലമാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്. വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്‍െറ അഷ്ടമി ദര്‍ശനത്തിനും ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ വേണ്ടി ഭാരതത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.
ചടങ്ങുകള്‍ ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാന്‍ മകന്‍, സുബ്രഹ്മണ്യന്‍ പുറപ്പെടുന്പോള്‍ പുത്രവിജയത്തിന് വേണ്ടി ശിവന്‍ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവന്‍ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു കിഴക്കേ ആനപന്തലില്‍ മകനെ കാത്തിരിക്കുന്ന ശിവന്‍,
വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേല്‍ക്കുന്നു. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് "വലിയ കാണിക്ക' ആരംഭിക്കുന്നു.
കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍െറ ഹൃദയസ്പൃക്കായ വിടവാങ്ങള്‍ നടക്കുന്നു. ശോകരസം തുളുന്പുന്ന അകന്പടിയോടെ ഉദയനാപുരത്തപ്പന്‍ യാത്രപറയുന്ന ചടങ്ങിനെ ""ക്കൂടി പ്പിരിയല്‍'' എന്നാണ് പറയുക.
അഷ്ടമി വിളക്കിന്‍െറ അവസാനം ശിവപെരുമാള്‍ ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.
വൈക്കത്തെ പ്രാതല്‍ അന്നദാന പ്രഭുവായ വൈക്കത്തപ്പന് വേണ്ടി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് വൈക്കത്തെ പ്രാതല്‍. ബ്രാഹ്മണസദ്യയും സര്‍വാണി സദ്യയുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്. മുട്ടുസ്സു നന്പൂതിരിക്കാണ് സദ്യയുടെ മേല്‍നോട്ടം. വൈക്കത്തെ "വലിയ അടുക്കളയിലാണ്' പാചകം.
" പതിനാറന്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന പതിനാറ് നായര്‍ക്കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് സഹായിക്കുന്നു. സദ്യയ്ക്ക് വൈയ്ക്കത്തപ്പനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. ഒരില സകല വിഭവങ്ങളോടും കൂടി വൈയ്ക്കത്തപ്പനായി മാറ്റി വയ്ക്കുന്നു.
സദ്യനടക്കുന്പോള്‍ സദ്യ നടത്തുന്നയാള്‍ ജപിച്ച് കൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ "ആനന്ദ പ്രസാദമെന്ന' പേരില്‍ അടുക്കളിയിലെ ചാരവും ഭക്തജനങ്ങള്‍ നല്കും.