ഭാരതത്തിന്‍റെ ആദ്ധ്യ ാത്മിക നവോത്ഥാനത്തിന്‍റെ ചരിത്രത്തില്‍ തെളിഞ്ഞ കര്‍മ്മവും തീക്ഷ്ണ ജ്ഞാനപ്രഭയുംകൊണ്ട് അതിപ്രഭാവത്തോടെ ഉദിച്ച് നില്‍ക്കുന്ന സൂര്യനാണ് സ്വാമി വിവേകാനന്ദന്‍.
ചിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ നിന്ന് ഹൃദയങ്ങളെ തന്‍റെ അഗാധപാണ്ഡിത്യവും വാത്സല്യശബ്ദവും കൊണ്ട് കീഴടക്കിയ അപൂര്‍വ്വ പ്രതിഭയാണ് സ്വാമിജി.
1863 ജനുവരി 12ന് വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായി പില്‍ക്കാലത്ത് വിവേകാനന്ദന്‍ എന്ന് പ്രശസ്തനായ നരേന്ദ്രന്‍ ജനിച്ചു.
ഒരു മകനുവേണ്ടി ഒരുപാട് പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയ ദമ്പതികള്‍ക്ക് ഈശ്വരന്‍ കൊടുത്ത സൗഭാഗ്യമായിരുന്നു നരേന്ദ്രന്‍. ഇഷ്ടദേവനായ ശിവന്‍റെ അനുഗ്രഹമാണ് പുത്രഭാഗ്യം നല്‍കിയതെന്ന് വിശ്വസിച്ച അമ്മ അവനെ ബിലേശ്വരന്‍, ബിലേ എന്ന് പേരിട്ടു വിളിച്ചു.
അമ്മയുടെ ഈശ്വരഭക്തി ബാല്യത്തില്‍ തന്നെ നരേന്ദ്രനെ ഏറെ സ്വാധീനിച്ചു. ആറാം വയസില്‍ത്തന്നെ നരേന്ദ്രന്‍ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി.
അതോടൊപ്പം പലവിധം ചോദ്യങ്ങളും അവന്‍റെ പിഞ്ചു മനസില്‍ മൊട്ടിട്ടു തുടങ്ങി. ഏറെ നേരം ധ്യാനത്തിലമരുക നരേന്ദ്രന്‍റെ ശീലമായിരുന്നു.
ആരാണ് ഈശ്വരന്‍? എവിടെയാണ് ഈശ്വരന്‍? ഈ ചോദ്യങ്ങള്‍ നരേന്ദ്രനെ അലട്ടിക്കൊണ്ടിരുന്നു. അച്ഛന്‍റെ സുഹൃത്തുക്കളായ വ്യത്യസ്ത മതവിഭാഗക്കാരോടെല്ലാം അവന്‍ തന്‍റെ സംശയങ്ങള്‍ അവന്‍ പങ്കുവച്ചു. അവര്‍ക്കാര്‍ക്കും ആ ബാലന്‍റെ സംശയം തീര്‍ക്കാനായില്ല.
നരേന്ദ്രന്‍ വിവേകാന്ദനായ ി
ഉത്തരം തേടിയലഞ്ഞ നരേന്ദ്രന്‍ താമസിയാതെ ശ്രീരാമകൃഷ്ണ പരമഹംസന്‍റെ മുന്നിലെത്തി. ആത്മീയതുടെ ആഴങ്ങള്‍ ദര്‍ശിച്ച പരമഹംസന്‍ നരേന്ദ്രന്‍റെ ജ്ഞാനതൃഷ്ണ തിരിച്ചറിഞ്ഞു. തന്‍റെ ആത്മീയഗുരുവിലൂടെ നരേന്ദ്രന്‍ ഉത്തരങ്ങള്‍ തിരിച്ചറിഞ്ഞു.
ദയയല്ല സേവനതല്‍പരതയാണ് ഉണ്ടാവേണ്ടതെന്ന ു പഠിപ്പിച്ച പരമഹംസര്‍ തന്നെയാണ് തന്‍റെ ശിഷ്യന് വിവേകാനന്ദന്‍ എന്ന പേര് നിര്‍ദേശിച്ചത്. ലോകമറിഞ്ഞ ഒരു ആത്മീയ തേജസ് അവിടെ ഉദയം കൊള്ളുകയായിരുന്നു.
1886 ല്‍ ശ്രീരാമകൃഷ്ണപരമഹംസന്‍റെ മരണശേഷം വിവേകാനന്ദന്‍ ഭിക്ഷാം ദേഹിയായി അഞ്ചു കൊല്ലം ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു.
നശിച്ചുപോയ സനാതന മൂല ്യങ്ങള്‍ക്കും കര്‍മ്മശേഷിക്കും വേണ്ടിയും സ്വയം ബലഹീനരെന്നു കരുതുന്ന ഇന്ത്യന്‍ ജനതയോട് അദ്ദേഹം സംസാരിച്ചു. അന്ധവിശ്വാസങ്ങളെയും ജാതി മേധാവിത്വത്തെയും അയിത്തം തുടങ്ങിയ അനാചാരങ്ങളെയും എതിര്‍ത്തു.
ഭയത്തില്‍ നിന്നുളേള മോചനമാണ് യഥാര്‍ത്ഥ അദ്ധ്യാത്മികത. എല്ലാ ദൗര്‍ബല്യങ്ങളെയും പാപവും മരണവും കര്‍മ്മദോഷങ്ങളുമായി കാണുന്ന അന്ധവിശ്വാസികളാകുന്നതിനേക്കാള്‍, നിരീശ്വരവാദിയാകുന്നതാണ് നന്ന് എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കിയ വിവേകാനന്ദന്‍, മതത്തിന്‍റെ കേന്ദ്ര ബിന്ദുവായി മനുഷ്യനെ കണ്ടു.
പിന്നീട് വിവേകാനന്ദന്‍ ആത്മീയ പ്രഭാഷണങ്ങളുമായി ലോകം ചുറ്റി. നിരവധിപ്പേര്‍ അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ഹിന്ദുമാനവീകതയെ ലോകത്തിന് പരിചയപ്പെടുത്താന്‍ വിവേകാനന്ദന് അവസരം ലഭിയ്ക്കുന്നത് ആ സമയത്താണ്. ഭാരതത്തിന്‍റെ ആധ്യാത്മികത ലോകത്തിന് മുമ്പില്‍ തുറന്നുകാണിയ്ക്കാന്‍ സ്വാമിജിയുടെ പര്യടനങ്ങള്‍ സഹായിച്ച ു.
ചിക്കാഗോയിലേത് ആത്മീയ തേജസിന്‍റെ ഉദയ ം
1893 സെപ്റ്റംബര്‍ 11, ലോകം മറക്കാത്ത മുഹൂര്‍ത്തം.
ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനവേദിയില്‍ നിന്ന് ഹിന്ദുമതത്തെയും സംസ്കാരത്തെയും ഭാരതീയ പാരമ്പര്യത്തെയും അവതരിപ്പിച്ചുകൊണ്ട് സ്വാമിജി നടത്തിയ പ്രഭാഷണം ഇതിഹാസമായി മാറി. സ്വാമിജി പറഞ്ഞവാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ലോകം എതിരേറ്റത്. ഒരു ആത്മീയ തേജസിന്‍റെ ഉദയം ലോകം ദര്‍ശിച്ചു.
അതുവരെ ലോകം അറിയാത്ത ഭാരതത്തെ അദ്ദേഹം ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തു. ചിക്കാഗോ പ്രസംഗത്തിനു ശേഷം സ്വാമി വിവേകാനന്ദന്‍ വിശ്വവിശ്രുതനായി.
അമേരിക്കയിലേയും ബ്രിട്ടനിലേയും ഫ്രാന്‍സിലേയും എല്ലാ പ്രധാന പത്രങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് എഴുതി. യൂറോപ്പ്യന്‍ പണ്ഡിതന്മാരും തത്വചിന്തകരും അദ്ദേഹവുമായി സംഭാഷണത്തിനെത്തി. യൂറോപ്പിന്‍റെ പല ഭാഗത്തും അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടായി.
സമത്വഭാവനയിലും സ്വാതന്ത്ര്യത്തിലും കര്‍മ്മത്തിലും ചൈതന്യത്തിലും പാശ്ഛാത്യരില്‍ വെച്ച് പാശ്ഛാത്യരാവുക. അതേ സമയം മതപരമായ സംസ്കാരത്തിലും പ്രവണതകളിലും നിങ്ങള്‍ അങ്ങേയറ്റം ഭാരതീയനായിരിക്കുക. എന്ന് വിവേകാനന്ദന്‍ പറഞ്ഞു.
കര്‍മ്മയോഗം,ഭക്തിയോഗം, ജ്ഞാനയോഗം, രാജയോഗം എന്നിവകളക്കെുറിച്ച് ഉളള സമഗ്ര ഗ്രന്ഥങ്ങള്‍ , വിവേകാനന്ദ സാഹിത്യ സര്‍വസ്വം, അനേകം പ്രഭാഷണങ്ങള്‍ തുടങ്ങി അനേകം കൃതികള്‍ സ്വാമി വിവേകാനന്ദന്‍െറതായിട്ടുണ്ട്.
വിദേശപര്യടനങ്ങള്‍ക്ക് ശേഷം 1898ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സ്വാമിജി രാമകൃഷ്ണമിഷന് രൂപം കൊടുത്തു. സന്യാസാശ്രമമായി തുടങ്ങിയ രാമകൃഷ്ണ മിഷന്‍ പിന്നീട് ജനസവേനത്തിന്‍റെയും ആതുര ശുശ്രൂഷയുടെയും മാതൃകാസ്ഥാപനമായി മാറി.
1902 ജൂലൈ നാലാം തീയതി 39-ാംമത്തെ വയസ്സില്‍ സ്വാമി വിവേകാനന്ദന്‍ സമാധിയായി.