സിദ്ധവൈദ്യം ശ്രദ്ധേയമാകുന്നു

Webdunia
ഇരുപതും ഇരുപത്തഞ്ചും വര്‍ഷം പഴക്കമുള്ള സോറിയാസിസ് അടക്കമുള്ള ത്വക് രോഗങ്ങള്‍ ആറേഴുമാസത്തെ ചികിത്സകൊണ്ട് സുഖപ്പെടുന്നു. മാറാ രോഗങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന പ്രമേഹവും, ആസ്തമയും ബാധിച്ച രോഗികള്‍ ഹൃസ്വകാല ചികിത്സകളിലൂടെ രോഗമുക്തി കൈവരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികള്‍ പിറക്കുന്നു. വാതരോഗങ്ങള്‍ ബാധിച്ചവര്‍ ആരോഗ്യപൂര്‍ണ്ണമായ സാധാരണ ജീവിതത്തിലെക്ക് മടങ്ങിവരുന്നു. ആധുനിക വൈദ്യശാസ്ത്രം ശസ്ത്രക്രിയ വിധിച്ച ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ തുടങ്ങിയ കേസുകള്‍ ഓപ്പറേഷന്‍ കൂടാതെ തന്നെ സുഖപ്പെടുന്നു..

എഡിസണ്‍സ് സിദ്ധ വൈദ്യശാലയുടെ തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള ചികിത്സാ കേന്ദ്രം തുടരെത്തുടരെ വൈദ്യ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയാണ്. വൈദ്യശാലയുടെ ചികിത്സകളില്‍ നിന്ന് ഫലസിദ്ധിലഭിച്ചവര്‍ സിദ്ധവൈദ്യത്തിന്‍റെ പ്രചരണം തങ്ങളുടെ നിയോഗമായി ഏറ്റെടുക്കുകയും ചെയ്യുന്നു.

എന്താണ് സിദ്ധവൈദ്യം

മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമാണ് സിദ്ധവൈദ്യമെന്നും, സിദ്ധവൈദ്യത്തില്‍ നിന്നാണ് മറ്റെല്ലാ വൈദ്യവിജ്ഞാനശാഖകളും വികസിച്ചതെന്നുമാണ് വിശ്വാസം. ആര്യന്മാരുടെ വരവിന് മുന്‍പ് ഭാരത മണ്ണില്‍ പൂര്‍ണ്ണവികാസം പ്രാപിച്ച ഒരു ദ്രാവിഡസംസ്കാരം നിലനിന്നിരുന്ന കാര്യം പ്രസിദ്ധമാണല്ലോ. ആ ധന്യ സംസ്കാരത്തിന്‍റെ സംഭാവനയാണത്രേ സിദ്ധവൈദ്യം. ആദിദ്രാവിഡരുടെ വൈദ്യ വിജ്ഞാനം ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത അഗസ്ത്യ മുനിയാണ് സിദ്ധവൈദ്യശാഖയുടെ പിതാവായി ആദരിച്ചുവരുന്നത്. തികച്ചും സമഗ്രവും സമ്പൂര്‍ണ്ണവുമായ സിദ്ധവൈദ്യം ശൈവവിജ്ഞാനമാണെന്ന ഐതീഹ്യവും പ്രചാരത്തിലുണ്ട്. അഗസ്ത്യരും അദ്ദേഹത്തിന്‍റെ 18 ശിഷ്യന്മാരും പ്രാചീന തമിഴ് ഭാഷയില്‍ രചിച്ച നൂറുകണക്കിന് ഗ്രന്ഥങ്ങളിലാണ് സിദ്ധവൈദ്യ വിജ്ഞാനം പരന്നുകിടക്കുന്നത്. ആദിനൂല്‍, ഗുണവാടകം, നാരമാമിസനൂല്‍ 4000, അഗസ്ത്യര്‍ 12000, പഞ്ചവിദപതിവടങ്കല്‍ 1000, മര്‍മ്മസൂത്തിരം, അഗസ്ത്യര്‍ പരിപൂര്‍ണ്ണം, അമൃതകലൈജ്ഞാനം, അഗസ്ത്യ വൈദ്യ രത്നചുരുക്കം തുടങ്ങിയവ സിദ്ദവൈദ്യശാഖയുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ചിലതുമാത്രം.

ഗഹനങ്ങളായ നിരവധി പ്രമാണങ്ങളും സങ്കീര്‍ണ്ണമായ നിരവധി സങ്കേതങ്ങളുമുള്ള സിദ്ധവൈദ്യത്തെ ചുരുങ്ങിയ വാക്കുകളില്‍ നിര്‍വചിക്കുക എളുപ്പമല്ല. എങ്കിലും ശരീരവും മനസും ആത്മാവും ചേര്‍ന്ന് സമഗ്ര രൂപമാര്‍ജ്ജിക്കുന്ന മനുഷ്യനെന്ന സവിശേഷ സൃഷ്ടിയെ ബാധിക്കുന്ന രോഗങ്ങളും രോഗാവസ്ഥകളും ആരോഗ്യപ്രശ്നങ്ങളും ദശനാഡികളുടെ സ്പന്ദനവേഗം അപഗ്രഥിച്ച് നിര്‍ണ്ണയിച്ച്, പ്രകൃതി മൂലികകളില്‍ നിന്ന് ആചാര്യ വിധിപ്രകാരം തയ്യാറാക്കുന്ന ദിവ്യൗഷധങ്ങള്‍ ഉപയോഗിച്ച് ഹ്രസ്വകാലം കൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്തുന്ന ചികിത്സാ പദ്ധതിയാണ് സിദ്ധവൈദ്യമെന്ന ലളിതമായ നിര്‍വചനം പ്രചാരത്തിലുണ്ട്.

പൂര്‍ണ്ണവികാസം പ്രാപിച്ച ഔഷധ നിര്‍മ്മാണ ശാഖയും സമഗ്രസ്വഭാവമുള്ള മര്‍മ്മശാസ്ത്രശാഖയും സിദ്ധവൈദ്യത്തിന്‍റെ സവിശേഷതകളാണ്. പച്ചമരുന്നുകള്‍, അങ്ങാടിമരുന്നുകള്‍, പ്രകൃതിമൂലികകള്‍ തുടങ്ങിയവയില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി, മെര്‍ക്കുറി, സള്‍ഫര്‍, ചെമ്പ്, ഇരുമ്പ്, വിവിധയിനം ഉപ്പുകള്‍, പാഷാണങ്ങള്‍ എന്നിവയില്‍ നിന്നും തയാറാക്കുന്ന ഔഷധങ്ങള്‍ സിദ്ധവൈദ്യചികിത്സകല്‍ക്ക് ഉപയോഗപ്പെടുത്തിവരുന്നു. സിദ്ധവൈദ്യ ശാഖയിലെ നീറ്റുമരുന്നുകളുടെ രോഗനിവാരണശേഷി പ്രസിദ്ധമാണല്ലോ.

സിദ്ധവൈദ്യവും രോഗചികിത്സയും

പ്രാചീന കാലത്ത് ഉടലെടുത്തതെങ്കിലും ശക്തമായ ശാസ്ത്രീയ അടിത്തറയുള്ള ചികിത്സാ പദ്ധതിയാണ് സിദ്ധവൈദ്യം. നിസ്സാര രോഗങ്ങള്‍ക്കു മുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗങ്ങള്‍ക്കുവരെ സിദ്ധവൈദ്യ ചികിത്സകള്‍ ഫലപ്രദമാണത്രെ. രോഗാവസ്ഥകളെ സാധ്യം ( ബുദ്ധിമുട്ടുകൂടാതെ ചികിത്സിച്ച് സുഖപ്പെടുത്താവുന്നവ), ക്ളിഷ്ട സാദ്ധ്യം (അത്ര എളുപ്പമല്ലെങ്കിലും ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുന്നവ) അസാദ്ധ്യം (സുഖപ്പെടുത്താന്‍ കഴിയാത്തവ) എന്നിങ്ങനെയാണ് സിദ്ധവൈദ്യത്തില്‍ തരം തിരിച്ചിരിക്കുന്നത്. മറ്റ് വൈദ്യശാസ്ത്രശാഖകള്‍ക്ക് സുഖപ്പെടുത്താന്‍ കഴിയാത്ത രോഗങ്ങളില്‍ പലതും സിദ്ധവൈദ്യശാഖയ്ക്ക് സാദ്ധ്യം വിഭാഗത്തിലോ ക്ളിഷ്ട സാദ്ധ്യം വിഭാഗത്തിലോ പെടുന്ന രോഗങ്ങള്‍മാത്രമാണെന്നതാണ് ശ്രദ്ധേയമായ കാര്യം .

ആസ്തമ, വാതരോഗങ്ങള്‍, അസ്ഥികളുടെ തെയ്മാനം, സോറിയാസിസ് അടക്കമുള്ള ത്വക്ക് രോഗങ്ങള്‍, പ്രമേഹം, സ്ത്രീപുരുഷ വന്ധ്യത, ലൈംഗിക രോഗങ്ങള്‍, ലൈംഗികശേഷിക്കുറവ്, അപസ്മാരം, ഗര്‍ഭാശയ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, അവിസ്തൂലത, മെലിച്ചില്‍, ധാതുക്ഷയം, അള്‍സര്‍, മൂത്രാശയക്കല്ല്, രക്ത സമ്മര്‍ദ്ദം, മഞ്ഞപ്പിത്തം, വറ്റാത്ത നീരുകള്‍, ഉണങ്ങാത്ത മുറിവുകള്‍, മുടികൊഴിച്ചില്‍, പൈല്‍സ്, ഹൃദ്രോഗങ്ങള്‍ എന്നിങ്ങനെ നീളുന്നു സിദ്ധവൈദ്യ ചികിത്സകള്‍ ഫലപ്രദമായ രോഗങ്ങളുടെ പട്ടിക. വര്‍മ്മ പക്ഷപാതങ്ങള്‍ക്കും, സ്പോര്‍ട്സ് ഇന്‍ജുറികള്‍ക്കും സിദ്ധവൈദ്യത്തിലെ മര്‍മ്മചികിത്സകളും പ്രസിദ്ധമാണ്. സിദ്ധവൈദ്യ ചികിത്സയിലൂടെ ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രാശയക്കല്ല്, പൈല്‍സ്, ടോണ്‍സിലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ ഒഴിവാക്കാനും കഴിയും.

ഹ്രസ്വകാലംകൊണ്ട് പൂര്‍ത്തിയാകുന്ന ചികിത്സകള്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഔഷധങ്ങള്‍ രോഗിയുടെ പൊതു ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ശേഷി തുടങ്ങിയവയൊക്കെ വിസ്മയകരമായ രോഗനിവാരണ ശേഷിയുള്ള ഈ ചികിത്സാ സമ്പ്രദായത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ്.

എഡിസണ്‍സ് സിദ്ധവൈദ്യശാല

കന്യാകുമാരി ജില്ലയിലെ മത്തിയോട് സിദ്ധന്മാരുടെ നാലാം തലമുറയില്‍പെട്ട ശ്രീ ജോസഫ് കടാക്ഷം വൈദ്യര്‍ 1920 ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച എഡിസണ്‍സ് സിദ്ധവൈദ്യശാലയാണ് സിദ്ധവൈദ്യ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനം. കടാക്ഷം വൈദ്യരുടെ മൂത്ത മകനായ എഡിസണ്‍സ് വൈദ്യര്‍ ഈ വൈദ്യശാലയുടെ പ്രശസ്തി നാടെങ്ങും പരത്തി.എഡിസണ്‍സ് വൈദ്യരുടെ മകനായ മനുവൈദ്യരാണ് ഇപ്പോള്‍ എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള മുഖ്യ കേന്ദ്രത്തിനു പുറമേ വൈദ്യശാലയ്ക്ക് കോട്ടയത്തും കോഴിക്കോട്ടും ശാഖകളുണ്ട്. മുഖ്യ കേന്ദ്രത്തില്‍ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളും ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടു മണിവരെ കണ്‍സല്‍ട്ടേഷന്‍ സൗകര്യമുണ്ട്. കോട്ടയം, കോഴിക്കോട് ശാഖകളില്‍ വൈദ്യശാലയുടെ മെഡിക്കല്‍ ടീം എത്തുന്നത് യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഞായറാഴ്ചകളിലുമാണ്.

വിദൂരദേശങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ളവര്‍ക്ക് വൈദ്യശാലയില്‍ നേരിട്ടെത്താതെ തന്നെ സിദ്ധവൈദ്യ ചികിത്സ തേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കത്ത് / ഇ - മെയില്‍ മുഖേന രോഗ വിവരം അറിയിക്കുന്നവര്‍ക്ക് വി.പി.പി. / കൊറിയര്‍ ആയി മരുന്നുകള്‍ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

തിരുവനന്തപുരത്തെ വെമ്പായം പഞ്ചായത്തിലെ കന്യാകുളങ്ങര എന്ന പ്രദേശത്ത് 23.5 ഏക്കര്‍ സ്ഥലത്ത് എഡിസണ്‍സ് സിദ്ധഗ്രാമം എന്ന സിദ്ധ ട്രീറ്റ്മെന്‍റ് റിസോര്‍ട്ട് വിപുലമായ സൗകര്യങ്ങളോടെ വികസിച്ചുവരികയാണ്. എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ ഔഷധനിര്‍മ്മാണ യൂണിറ്റായ എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സ് പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സിന്‍റെ ആദ്യ ബ്രാന്‍റഡ് ഉത്പന്നമായ എഡിസണ്‍സ് സിദ്ധ സഞ്ജീവിനി ഉടന്‍ വിപണിയിലെത്തുമെന്നറിയുന്നു.

വൈദ്യശാലയുടെയും ശാഖകളുടെയും വിലാസങ്ങള്‍ :
മുഖ്യകേന്ദ്രം: കേശവദാസപുരം, തിരുവനന്തപുരം
ഫോണ്‍: 0471-2543460, 2541755, 2544814
മൊബൈല്‍: 94470 41755, 94470 83370


( കണ്‍സള്‍ട്ടേഷന്‍ - ഞായറാഴ്ച്ചകളും, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ)

കോഴിക്കോട് ശാഖ

എഡിസണ്‍ സിദ്ധവൈദ്യശാല, പൈപ് ലൈന്‍, പട്ടേരി,
മെഡിക്കല്‍ കോളേജ് റോഡ്, കോഴിക്കോട്,
മൊബൈല്‍: 94470 41755, 94470 83370
( കണ്‍സള്‍ട്ടേഷന്‍: മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഞായറാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ)

കോട്ടയം ശാഖ

എഡിസണ്‍ സിദ്ധവൈദ്യശാല, പി.എസ്.സി. ഓഫീസിന് എതിര്‍വശം, ദേവലോകം റോഡ്, കഞ്ഞിക്കുഴി, കോട്ടയം
മൊബൈല്‍: 94470 41755, 94470 83370
( കണ്‍സള്‍ട്ടേഷന്‍: രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ).

സിദ്ധവൈദ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈദ്യശാലയുടെ മുഖ്യ കേന്ദ്രത്തിലെ വിലാസത്തില്‍ അപേക്ഷിച്ച്, സൗജന്യ ബുക്ക്ലെറ്റ് കരസ്ഥമാക്കാം. ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ ബുക്ക്ലെറ്റുകള്‍ ലഭ്യമാണ്.

മാരകരോഗങ്ങളും മാറാവ്യാധികളും ബാധിച്ചവരെ ആരോഗ്യ പൂര്‍ണ്ണമായ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശേഷിയുള്ള സിദ്ധവൈദ്യത്തിന്‍റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. രോഗാതുരമായ ആധുനിക സമൂഹത്തിന് ശാന്തിമന്ത്രമായി മാറുന്ന ഈ ദിവ്യവൈദ്യവിജ്ഞാനം ഭാരതത്തിന്‍റെ തനത് പൈതൃകമാണെന്ന കാര്യത്തില്‍ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം.