സര്‍ക്കസ്സ്‌ പെന്‍ഷന്‍ : അപേക്ഷ ക്ഷണിച്ചു

Webdunia
ചൊവ്വ, 12 ജനുവരി 2010 (18:42 IST)
സര്‍ക്കസ്സ്‌ പെന്‍ഷനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കളക്‌ടറേറ്റില്‍ മാര്‍ച്ച്‌ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന്‌ കായിക യുവജന കാര്യാലയം ഡയറക്‌ടര്‍ അറിയിച്ചു.

പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രതിമാസ വരുമാന പരിധി 1500 രൂപയാണ്‌. അവിവാഹിതരായ സര്‍ക്കസ്സ്‌ കലാകാരന്‍മാര്‍ പെന്‍ഷന്‌ അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്‍/അപേക്ഷകയുടെ മാത്രം പ്രതിമാസ വരുമാനം കണക്കാക്കണം.

സര്‍ക്കസ്സ്‌ പ്രകടനത്തിനിടയില്‍ ഉണ്ടാകുന്ന പരുക്കുമൂലം സര്‍ക്കസ്സ്‌ പ്രകടനത്തിന്‌ സാധിക്കാതെ അവശതയനുഭവിക്കുന്നവര്‍ക്ക്‌ നിലവിലുള്ള 15 വര്‍ഷമെന്ന നിബന്ധനയും പ്രായപരിധിയും ബാധകമല്ല. ഇത്തരത്തിലുള്ളവര്‍ക്ക്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാം.