മലയാളം വെബ്‌ദുനിയയില്‍ ട്രെയിനികളെ ആവശ്യമുണ്ട്

Webdunia
ചൊവ്വ, 24 ജൂലൈ 2012 (15:53 IST)
PRO
മലയാളം വെബ്‌ദുനിയയിലേക്ക് ജേര്‍ണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്. മലയാള ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെബ്‌ദുനിയയുടെ ചെന്നൈ ഓഫീസിലായിരിക്കും നിയമനം.

നിയമനം ലഭിക്കുന്നവര്‍ ഡെസ്ക്കിലും ഫീല്‍‌ഡിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ചെന്നൈ ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മലയാളം ടൈപ്പിംഗ് അറിയുന്നവര്‍ക്ക് മുന്‍‌ഗണന ലഭിക്കും.

താല്‍‌പര്യമുള്ളവര്‍ കമ്പനിയുടെ എച്ച്‌ ആര്‍ ഓഫീസര്‍ക്ക് ekambaram.rajeswari@webdunia.net എന്ന വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയയ്ക്കണം. ലഭിക്കുന്ന ബയോഡാ‍റ്റകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് ടെലിഫോണ്‍ വഴി അഭിമുഖം നടത്തും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലെ ഓഫീസില്‍ വച്ച് ടെസ്റ്റ് നടത്തും.

വെബ്‌ദുനിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ www.webdunia.net എന്ന വിലാസത്തിലുള്ള വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.