വോളിബോള്‍: യു‌എസിന് മൂന്നാംസ്വര്‍ണ്ണം

Webdunia
ഞായര്‍, 24 ഓഗസ്റ്റ് 2008 (12:35 IST)
ഒളിമ്പിക്സിലെ പുരുഷ വോളിബോള്‍ മത്സരത്തില്‍ അമേരിക്കക്ക് മൂന്നാംസ്വര്‍ണ്ണം.ഏതന്‍സ് ഒളിമ്പിക്സ് ചാമ്പ്യന്മാരായ ബ്രസീലിനെയാണ് അമേരിക്ക പരാജയപ്പെടുത്തിയത്.

20-25, 25-22, 25-21, 25-23 എന്നിങ്ങനെയാണ് പോയിന്‍റ് നില.1984ല്‍ ലോസ് ആഞ്ചലസ് ഗെയിംസിലും 1988ല്‍ സീയുള്‍ ഒളിമ്പിക്സിലുമാണ് ഇതിനു മുന്‍പ് അമേരിക്ക സ്വര്‍ണ്ണം നേടിയത്. ഒളിപിക്സില്‍ ഏറ്റവുമധികം ഉദ്വേഗത്തോടെ കണ്ട മത്സരങ്ങളില്‍ ഒന്നാണ് പുരുഷ വോളിബോള്‍.

മുന്നാം സ്വര്‍ണ്ണത്തിനായി അമേരിക്ക കളിക്കാനിറങ്ങിയപ്പോള്‍ നിലവിലുള്ള ചാമ്പ്യന്മാരെ പരാജയപ്പെടുത്താന്‍ അമേരിക്കക്കു കഴിയുമോ എന്ന ഉദ്വേഗത്തിന് ഉത്തരമായി.