വിജേന്ദര്‍ ഇന്ത്യന്‍ പതാകയേന്തും

Webdunia
ഞായര്‍, 24 ഓഗസ്റ്റ് 2008 (15:04 IST)
ഒളിമ്പിക്‌സ് സമാപനചടങ്ങില്‍ ബോക്സിംഗ് താരം വിജേന്ദര്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും.

ബോക്‌സിങ്ങില്‍ വെങ്കലമെഡല്‍ നേടിയ സാഹചര്യത്തിലാണ് പതാകയേന്താന്‍ വിജേന്ദറിനെ ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

2004 ഷൂട്ടിങ്ങ് വിഭാഗത്തില്‍ ഇന്ത്യക്കു വെള്ളി നേടിത്തന്ന രാജ്യവര്‍ദ്ധന്‍ സിങ്ങ്‌ രാത്തോറായിരുന്നു ഉദ്‌ഘാടനചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്‌. ഇന്ത്യക്ക് അവിസ്മരണീയമായ ഒളിമ്പിക്സാണ് ഇത്.

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയതും ഒരു ഒളിമ്പിക്സില്‍ മൂന്നു മെഡലുകള്‍ നേടിയതും ഇതാദ്യമാണ്.