മംഗോളിയക്ക് ബോക്സിങ്ങില്‍ സ്വര്‍ണ്ണം

Webdunia
ഞായര്‍, 24 ഓഗസ്റ്റ് 2008 (13:21 IST)
ബന്‍റം‌വെയിറ്റ് ക്ലാസ്സ് ബോക്സിങ്ങില്‍ മംഗോളിയയുടെ ബദര്‍ ഉഗാന്‍ എന്‍‌ഖ്‌ബത് സ്വര്‍ണ്ണം നേടി.

ക്യൂബയുടെ യാങ്കീല്‍ ലിയോണിനെ 16-5നു പരാജയപ്പെടുത്തിയാണ് എന്‍‌ഖ്‌ബത് സ്വര്‍ണ്ണം നേടിയത്. നിരവധി മംഗോളിയന്‍ ആരോധകരുടെ പ്രോത്സാഹനത്തോടെയാണ് അദ്ദേഹം വിജയം നേടിയത്.

24 മണിക്കൂറിനുള്ളില്‍ സ്വര്‍ണ്ണം നഷ്ടമാകുന്ന മൂന്നാമത്തെ ക്യൂബക്കാരനാണ് ലൊയോണ്‍. ബീജിങ്ങ് ഒളിമ്പിക്സില്‍ ക്യൂബയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണ് ഇത്. തുഷ്‌വിന്‍‌ബായര്‍ നൈദാന്‍ കഴിഞ്ഞാഴ്ചയില്‍ ജൂഡോയില്‍ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു.