ബോക്സിങ്ങില്‍ ചൈനക്ക് ആദ്യസ്വര്‍ണ്ണം

Webdunia
ഞായര്‍, 24 ഓഗസ്റ്റ് 2008 (12:08 IST)
ചൈനയുടെ സുവോ ഷൈമിങ്ങ് ആതിഥേയര്‍ക്ക് ബീജിങ്ങ് ഒളിമ്പിക്സിലെ ആദ്യബോക്സിംഗ് സ്വര്‍ണ്ണം നേടിക്കൊടുത്തു.

ലൈറ്റ്-ഫ്ലൈവെയ്റ്റ് ക്ലാസ്സ് ഫൈനലിലാണ് സുവോ സ്വര്‍ണ്ണം നേടിയത്. മംഗോളിയയുടെ സെര്‍ദാംബ പുരേവ്ഡോര്‍ജിനെയാണ് സുവോ പരാജയപ്പെടുത്തിയത്. പുരേവ്ഡോഡ്ജിന് കനത്ത ഇടി നല്‍കിയ സുവോ ആദ്യ റൌണ്ടില്‍ ഒരു പോയിന്‍റ് നേടി.

എന്നാല്‍ രണ്ടാം റൌണ്ടില്‍ തോളെല്ലിനു പരുക്കേറ്റ പുരേവ്ഡോഡ്ജ് മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറിയതിനെ തുടര്‍ന്ന് സുവോയ്ക്ക് സ്വര്‍ണ്ണം കിട്ടുകയായിരുന്നു.