ബെര്‍ണാഡ് സുള്ളിവനെ തോല്‍പ്പിച്ചു

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2008 (12:28 IST)
PROPRD
ലോകറെക്കോഡുകളുടെ ഒഴുക്ക് കണ്ട ഒളിമ്പിക്സ് നീന്തലില്‍ ഫ്രഞ്ച്താരം അലന്‍ ബെര്‍ണാഡ് ഓസ്ട്രേലിയയുടെ ഈമണ്‍ സുള്ളിവനെ മറികടന്ന് സ്വര്‍ണ്ണം നേടി. 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ മത്സരത്തില്‍ ആയിരുന്നു സുള്ളിവന്‍റെയും ബര്‍ണാഡിന്‍റെയും മത്സരം. ബീജിംഗിലെ നാഷണല്‍ അക്വാറ്റിക് സെന്‍ററില്‍ ശക്തമായ മത്സരമായിരുന്നു കണ്ടത്.

ബുധനാഴ്ച നടന്ന യോഗ്യതാ മത്സരങ്ങളില്‍ ഇരുവരും മാറിമാറി ലോക റെക്കോഡുകള്‍ സ്വന്തമാക്കുകയായിരുന്നു. ഒന്നാം സെമി ഫൈനലില്‍ 47.20 സെക്കന്‍ഡിന്‍റെ ലോക റെക്കോഡ് ബെര്‍ണാഡ് സ്ഥാപിച്ചെങ്കില്‍ രണ്ടാം സെമിയില്‍ സുള്ളിവന്‍ അത് 47.05 ആക്കി മാറ്റി. എന്നാല്‍ വ്യാഴാഴ്ച നടന്ന ഫൈനലില്‍ 47.21 സമയത്തില്‍ അവസാന ചിരി ബെര്‍ണാഡിനു തന്നെയായി. നിര്‍ണ്‍നായക മത്സരത്തില്‍ ലോക റെക്കോഡ്കാരനായ സുള്ളിവന്‍ 47.32 സമയത്തില്‍ രണ്ടാം സ്ഥാനത്തായി.

ഞായറാഴ്ച നടന്ന 4x400 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണ്ണം കണ്ടെത്തിയ 32 കാരന്‍ അമേരിക്കയുടെ ജാസണ്‍ ലെസാക് 47.67 സമയത്തില്‍ വെങ്കല മെഡലിനും അര്‍ഹനായി. ഒളിമ്പിക് ചാമ്പ്യന്‍ നെതര്‍ലന്ദിന്‍റെ പീറ്റര്‍ വാന്‍ ഡെന്‍ ഹ്യൂന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.