ബീച്ച് വോളിയില്‍ അമേരിക്ക

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2008 (12:44 IST)
PROPRO
ഒളിമ്പിക്‍സ് ബീച്ച് വോളിയില്‍ അമേരിക്കന്‍ ജോഡികളായ കെറി വാല്‍‌ഷും മിസ്റ്റി മേ ട്രീനറും ഉള്‍പ്പെട്ട സഖ്യത്തിനു എതിരാളികള്‍ ഇല്ലെന്ന് തെളിഞ്ഞു. കളിയിലെ പ്രാഗത്ഭ്യം ഇരുവരും ഒരിക്കല്‍ കൂടി പുറത്തെടുത്തപ്പോള്‍ ഈ സഖ്യത്തെ ഒളിമ്പിക്‍സ് സ്വര്‍ണ്ണം വീണ്ടും തേടിയെത്തി. ആതിഥേയര്‍ക്കാണ് മറ്റെല്ലാ മെഡലുകളും

ഫൈനലില്‍ ആതിഥേയരുടെ സഖ്യങ്ങളിലെ വാംഗ് ജി-തിയാന്‍ ജിയാ സഖ്യമാണ് അമേരിക്കന്‍ താരങ്ങളോട് തോല്‍‌വി അറിഞ്ഞത്. 21-18, 21-18 എന്ന സ്കോറിനായിരുന്നു ചൈനീസ് താരങ്ങളുടെ പരാജയം. ബീച്ച് വോളിയിലെ ഗ്ലാമര്‍ താരങ്ങളില്‍ പെടുന്ന മേ ട്രീനര്‍ കെറി വാല്‍‌ഷ് സഖ്യം ഏതന്‍സിലെ വിജയം ബീജിംഗിലേക്കും നീട്ടുകയായിരുന്നു.

ഒരു മത്സരം പോലും പരാജയപ്പെടാതെ സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയര്‍ന്ന അമേരിക്കന്‍ സഖ്യം ഒരു വരിയില്‍ തീര്‍ത്തത് 108 മത്സരങ്ങളുടെ വിജയമാണ്. ഒമ്പത് ഒളിമ്പിക്‍സ് മത്സരങ്ങളില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഏഴ് മത്സരങ്ങളാണ് അമേരിക്കന്‍ സഖ്യം വിജയിച്ചത്. ശക്തമായ മഴ അതിജീവിച്ചാണ് അമേരിക്കന്‍ സഖ്യം വിജയിച്ചത്.

സൂ ചെന്‍ സാംഗ് സി സഖ്യത്തിനു വെങ്കല മെഡല്‍ ലഭിച്ചു. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ബ്രസീലിയന്‍ സഖ്യമായ താലിതാ റോക്കാ- റെനേറ്റോ റിബറോ സഖ്യത്തെയായിരുന്നു ചൈനീസ് സഖ്യം പരാജയപ്പെടുത്തിയത്.