കിളിക്കൂട്ടിലെ ഒളിംപിക് ദീപം ഇന്നണയും

Webdunia
ബെയ്‌ജിങ്‌ ഒളിംപിക്‌സിന്‌ ഇന്ന്‌ തിരശ്ശീലവീഴും. കിളിക്കൂട്ടിലെ ഒളിംപിക്‌ ദീപം ഇന്നണയും. ഇനി നാലു കൊല്ലം കഴിഞ്ഞ് ലണ്ടനില്‍ കാണാം എന്ന യാത്രപറച്ചിലോടെ എല്ലാവരും പിരിയും.

അതിനു മുമ്പ് വീണ്ടും ചൈനീസ് ദൃശ്യ്യ വിരുന്നും കലാ പരിപാടികളുമുണ്ടാവും. മൂന്നു മണിക്കൂര്‍ സമാപനചടങ്ങിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരിപാടികള്‍ ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്‌ക്ക്‌ ആരംഭിക്കും.

50 സ്വര്‍ണം നേടി ആതിഥേയരായ ചൈന ലോകത്തെ ഏറ്റവും വലിയ കായിക ശക്തിയായി മാറുന്ന അവിശ്വസനീയ മായ സത്യം ലോകം ഇന്നു കാളഹസ.

ഏഷ്യന്‍ കായിക മികവിന്‍റെ വെന്നിക്കൊടിയാണ് ബെയ്‌ജിങില്‍ ഉയരുക. ഏഷ്യയുടെ ഈ കായിക ഉറ്യിര്‍ത്തെഴുന്നേല്‍പ്പ് വരാനിരിക്കുന്ന ലോക്ക അധീശത്വത്തിന്‍റെ നാന്ദിയായി കാണുന്നതില്‍ തെറ്റില്ല.

ഏഴ്‌ ലോക റെക്കോഡുകളോടെ എട്ട്‌ ഒളിമ്പിക്‌ സ്വര്‍ണം നേടി ചരിത്രം സൃഷ്‌ടിച്ച അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സും അത്‌ലറ്റിക്‌സില്‍ മൂന്നു ലോകറെക്കോഡുകളോടെ ട്രിപ്പിള്‍ നേടിയ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും ആണ് ബൈജിംഗ് ഒളിമ്പിക്‍സിന്‍റെ താരങ്ങള്‍

അടുത്ത ഒളിംപിക്‌സ്‌ നടക്കപ്പെടുന്ന ലണ്ടന്‍ നഗരത്തിന്റെ സംഘാടകസമിതിക്ക്‌ ചുമതല കൈമാറുന്ന ചടങ്ങു നടന്നാല്‍ എട്ടു മിനിറ്റു അവരുടെ കലാപരിപാടികള്‍ നടക്കും.