ബജറ്റ്: പ്രവാസികള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതി

Webdunia
വെള്ളി, 15 മാര്‍ച്ച് 2013 (11:34 IST)
PRO
PRO
പ്രവാസികളുടെ ക്ഷേമത്തിനായി ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം. പ്രവാസികള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ കെഎസ്എഫ്ഇ വഴി വായ്പ ലഭ്യമാക്കും.

പ്രവാസികളുടെ തൊഴില്‍ സംരംഭങ്ങള്‍ക്കാണ് കെഎസ്എഫ്ഇ വഴി ഈ പദ്ധതി നടപ്പിലാക്കുന്നത്.
മാത്രമല്ല, ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമ സഹായം ലഭ്യമാക്കാനുള്ള സൌകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും മാണി അറിയിച്ചു.

2015 നകം ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കും കേരളമെന്ന് മാണി പറഞ്ഞു. നഗരങ്ങളിലെ പാര്‍ക്കിങ് സൌകര്യം ആധുനികവല്‍കരിക്കാന്‍ 10 കോടി രൂപ വകയിരുത്തി.

കൊച്ചി മറൈന്‍ഡ്രൈവില്‍ ഫിനാന്‍സ് സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ മോഡല്‍ ഫിനാന്‍സ് സിറ്റിയാവും സ്ഥാപിക്കുക. ഐടി പാര്‍ക്കുകള്‍ക്ക് 125 കോടി രൂപയും അനുവദിക്കും. യുവസംരഭകരെയും വിദ്യാര്‍ഥികളില്‍ നിന്നുള്ള സംരഭകരെയും ആകര്‍ഷിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.