നഗ്ന നൃത്തം; സൌദി യുവാക്കള്‍ക്ക് തടവും ചാട്ടവാറടിയും

Webdunia
വെള്ളി, 4 ഒക്‌ടോബര്‍ 2013 (13:49 IST)
PRO
പൊതുജനമധ്യത്തില്‍ വാഹനത്തിന്റെ മുകളിലിരുന്ന് നഗ്‌നരായി നൃത്തം ചവിട്ടിയ നാല് സൌദി യുവാക്കള്‍ക്ക് കോടതി തടവും ചാട്ടവാറടിയും വിധിച്ചു.

ഖാസ്സിം പ്രവിശ്യയിലാണ് യുവാക്കള്‍ നഗ്ന നൃത്തം നടത്തിയത്. നഗ്ന നൃത്തത്തിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഘനേതാവിന് പത്തുവര്‍ഷം തടവും രണ്ടായിരം ചാട്ടവാറടിയും വിധിച്ചു. രണ്ടാമന് ഏഴുവര്‍ഷം തടവും 1200 ചാട്ടവാറടിയുമാണ്.

മറ്റ് രണ്ടുപേര്‍ മൂന്നുവര്‍ഷം തടവും 500 ചാട്ടവാറടിയും അനുഭവിക്കണം. ശിക്ഷാ വിധികളില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് സൌദി അറേബ്യ