‘എന്റെ മകന്‍ പൈലറ്റാകാനൊരുങ്ങുകയാണ്, രാഹുലിന്റെ പിന്തുണമാത്രമാണ് അതിന് കാരണം’; നന്ദി അറിയിച്ച് നിര്‍ഭയയുടെ അമ്മ

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (12:51 IST)
ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റാകാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാദേവി.രാഹുല്‍ ഗാന്ധി കാരണം എന്റെ മകന്‍ ഇപ്പോള്‍ പൈലറ്റാണ്. 
 
നിര്‍ഭയ ക്രൂരമായി കൊല്ലപ്പെട്ട ശേഷം മാനസികമായി തളര്‍ന്ന എന്റെ മകന് രാഹുല്‍ ഗാന്ധിയുടെ പ്രചോദനവും അദ്ദേഹം നല്‍കിയ പിന്തുണയുമാണ് ഈ നേട്ടത്തിലെത്തിച്ചതെന്നും ആശാദേവി പറയുന്നു. സംഭവത്തിനുശേഷം കുടുംബത്തിന് പിന്തുണയുമായി വന്ന രാഹുല്‍ എന്റെ മകന് വിദ്യാഭ്യാസത്തിനാവശ്യമായ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് പൈലറ്റ് ട്രെയിനിംഗിനു ചേരാനും രാഹുലാണ് നിര്‍ദ്ദേശിച്ചത്. ആശാദേവി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article