‘ആളുമാറി, അത് മോദിയുടെ അമ്മയല്ല’; വീഡിയോ പങ്കിട്ട കിരണ്‍ബേദിക്ക് കിട്ടിയത് എട്ടിന്റെ പണി !

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (09:06 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടേതെന്ന് പറഞ്ഞു മറ്റൊരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഗവര്‍ണർക്ക് കിട്ടിയത് എട്ടിന്റെ പണി. ദീപാവലിക്കിടെ ഗുജറാത്തി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വയോധികയുടെ ചിത്രമാണ് ഗവർണര്‍ കിരൺബേദി മോദിയുടെ അമ്മയാണെന്ന് പറഞ്ഞു പങ്കുവെച്ചത്. 
 
‘പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെൻ മോദി സ്വവസതിയിൽ ദീപാവലി ആഘോഷിക്കുന്നു’ എന്ന തലവാചകത്തോടെയാണ് നൃത്തം ചെയ്യുന്ന വയോധികയുടെ വീഡിയോ ആദ്യം കിരൺബേദി പങ്കിട്ടത്. പിന്നീട് വീഡിയോയില്‍ ഉള്ളത് മറ്റൊരാളാണെന്ന് ബോധ്യമായതോടെ കിരൺബേദി തിരുത്തുകയും ചെയ്‌തു. ആളുമാറിപ്പോയി. പക്ഷേ, ഇത്രയേറെ ഓജസ്സുള്ള ആ അമ്മയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും 96 വയസ്സുവരെ ജീവിക്കുമെങ്കില്‍, എനിക്കും അവരെപ്പോലെയാകാന്‍ ആഗ്രഹംമുണ്ടെന്നും കിരൺബേദി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article