പ്രണയം ചിലപ്പോഴൊക്കെ ആളുകളെ പൊട്ടനാക്കാറുണ്ട്. പ്രേമിക്കുമ്പോള്‍ നമ്മള് എന്താണ് ചെയ്യുന്നതെന്ന് ഒരു ഊഹവും ഇല്ലായിരിക്കും. എന്നാല്‍, ഈ പ്രേമം വിവാഹത്തിലെക്ക് എത്തിനില്ക്കുമ്പോള് എന്തു ചെയ്യണം എന്തു ചെയ്യണ്ട എന്ന് തിരിച്ചറിവുണ്ടാകും. ബംഗാളില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹം ആരേയും അമ്പരപ്പിക്കും. പ്രണയ വിവാഹം തന്നെ. പക്ഷേ ഒരു വ്യത്യാസമുണ്ട്.
രണ്ട് പെണ്‍കുട്ടികളും പ്രേമിച്ചത് ഒരാളെ. ഇരുവരേയും അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്തു. തന്നെ, പ്രണയിക്കുന്ന രണ്ടു പേരെയും വിവാഹം ചെയ്തു എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് കൗശിക് ദത്ത് എന്ന 36 കാരൻ. കൌശിക് വിവാഹം ചെയ്തത് സഹോദരിമാരെയാണ്. ഇവരുടെ വിവാഹച്ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
ജൂമാ സോമ എന്ന സഹോദരിമാരാണ് ഈ അപൂർവ കല്യാണത്തിലെ വധുക്കള്‍. ഇരുവരും നല്ല ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ തന്നെ. 17 വര്‍ഷങ്ങളായി പെണ്‍കുട്ടികളെ തനിക്ക് അറിയാമെന്നും അവരെ പിരിഞ്ഞു ജീവിക്കാൻ ആവാത്തതുകൊണ്ടുമാണ് ഇങ്ങനെയൊരു വിവാഹം നടത്തിയതെന്നും വരന് പറയുന്നു. സഹോദരിമാർക്ക് അന്യോന്യം പിരിഞ്ഞു നിൽക്കാൻ ആവില്ലെന്നും വരന് പറയുന്നുണ്ട്.
നീണ്ട നാളത്തെ പ്രണയം അങ്ങനെ വിവാഹത്തിൽ എത്തിയപ്പോൾ ഒരു തരി പോലും വിഷമം ഇരു സഹോദരിമാരുടെ മുഖത്തു കാണുന്നില്ല.