സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന് കുഞ്ഞിനെ കണ്ടെത്തി. ഫരീദാബാദിലെ രാജ്കീയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കുളിലാണ് ഈ സംഭവം നടന്നത്. പാമ്പിനെ കണ്ടെത്തിയ ഉടനെ ഭക്ഷണം കഴിക്കല്‍ നിര്‍ത്തിയെങ്കിലും ചില കുട്ടികള്‍ മുന്‍പേ ഭക്ഷണം കഴിച്ചിരുന്നു.
സ്കൂള്‍ പ്രിന്‍സിപ്പാലും അദ്ധ്യാപകരും ഭക്ഷണം രുചിച്ച് നോക്കുന്നതിനിടയിലാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് നല്കുന്ന ഉച്ച ഭക്ഷണത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്.