ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് ചിലവുകള്‍ കുറയ്ക്കാമെന്ന് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള തീരുമാനത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂല നിലപാടെടുക്കുന്നത്.
ഇരു തെരഞ്ഞെടുപ്പുളും ഒരുമിച്ച് നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന ബി ജെ പി യോഗത്തിലാണ് മോദി ഇത്തരമൊരു അഭിപ്രായം മുന്നോട്ടു വച്ചത്. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതുവഴി സാമ്പത്തിക ചിലവുകള്‍ കുറയ്ക്കുന്നതിന് പുറമെ സമയവും ലാഭിക്കാം. എന്നാൽ പല സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വിവിധ സമയങ്ങളിലായതിനാൽ വിഷയത്തില്‍ ഭരണഘടന ഭേദഗതിയടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും.