യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു: അഞ്ചു പേര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 30 മെയ് 2016 (17:40 IST)
യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മെയ് പതിനാലിന് ബംഗളൂരുവിലാണ് സംഭവം നടന്നത്.
 
ബംഗളൂരുവിലെ ഒരു റസ്റ്റോറന്റില്‍ നടന്ന നിശാപാര്‍ട്ടിക്കെത്തിയ യുവതിയെ ഭീഷണിപ്പെടുത്തിയാണ് ലൈംഗീക പീഡനത്തിനിരയാക്കിയത്. യുവതിയുടെ കാമുകനേയും ഇവര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 
 
ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പൊലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവരുടെ പരാതിയില്‍ പറയുന്നു.
 
യുവതി നല്‍കിയ സൂചനകളുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് അഞ്ചു പേരെ പൊലീസ് അറസ്റ്റ ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article