യാത്ര ചെയ്യാന്‍ സാധിക്കാത്ത ടിക്കറ്റുകള്‍ പരസ്പരം കൈമാറി ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ റയില്‍‌വേ

Webdunia
വ്യാഴം, 26 മെയ് 2016 (10:07 IST)
യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ റെയില്‍‌വേ ടിക്കറ്റുകള്‍ പരസ്പരം കൈമാറി ഉപയോഗിക്കാമെന്ന നിയമം നിലവില്‍ വന്നു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തില്‍ ടിക്കറ്റ് ഉപയോഗിക്കണമെങ്കില്‍ യാത്ര തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് ഐ ഡി പ്രൂഫ് സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്നും റയില്‍‌വേ മന്ത്രാലയം അറിയിച്ചു.
 
ഉറപ്പായ ടിക്കറ്റില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചിലെങ്കില്‍ ആ ടിക്കറ്റ് അയാളുടെ രക്തബന്ധത്തില്‍പ്പെട്ട മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാമെന്നാണ് പുതിയ തീരുമാനം. അച്ഛന്‍, അമ്മ, ഭാര്യ,സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് ആ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാന്‍ സാധിക്കുമെന്നും റയില്‍‌വെ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍  ടിക്കറ്റുകള്‍ പരസ്പരം മാറി ഉപയോഗിക്കാന്‍ കഴിയും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article