സ്വാതന്ത്യസമര സേനാനികൾ ആരും വേണ്ടെന്നോ? നെഹ്‌‌‌റുവിന് പുറകെ മഹാത്‌മാ ഗാന്ധിയും പടിക്ക് പുറത്ത്

Webdunia
വ്യാഴം, 26 മെയ് 2016 (09:51 IST)
ത്രിപുരയിലെ പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി. പത്താം ക്ലാസ് ഹിസ്റ്ററി പുസ്തകത്തില്‍ നിന്നാണ് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. അഡോള്‍ഫ് ഹിറ്റ്‌ലര്‍, റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, ക്രിക്കറ്റിന്റെ പിറവി തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകത്തില്‍ നിന്നാണ് രാഷ്ട്രപിതാവിനെ കുറിച്ചുള്ള ചരിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. 
 
ഗാന്ധിയെ നീക്കം ചെയ്തിരിക്കുന്ന പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനും പ്രശസ്ത തത്വചിന്തകനുമായ കാള്‍ മാക്‌സിനെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചോ അതിന് നെടുനായകത്വം വഹിച്ച മഹാത്മാ ഗാന്ധിയെ കുറിച്ചോ പിസ്തകത്തില്‍ പറയുന്നില്ലെന്ന് ത്രിപുര ഹിസ്റ്ററി സൊസൈറ്റി അംഗം സന്തോഷ് സാഹ കുറ്റപ്പെടുത്തുന്നു. ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്റെ പസിപിഐഎം ഭരിക്കുന്ന ത്രിപുരയില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്.
 
അടുത്തിടെ രാജസ്ഥാനിലെ എട്ടാംക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒഴിവാക്കിയത് വന്‍വിവാദം ഉയര്‍ത്തിയിരുന്നു. ഈ വിവാദങ്ങള്‍ രാജസ്ഥാനിൽ നിലനില്‍ക്കെയാണ് ത്രിപുരയില്‍ നിന്നും സമാനമായ വാര്‍ത്ത വന്നിരിക്കുന്നത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article