മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് എ എ പി

Webdunia
തിങ്കള്‍, 9 മെയ് 2016 (15:56 IST)
ബി ജെ പി പുറത്തു വിട്ട വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്ന വാദവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ബി ജെ പി പുറത്ത്‌വിട്ട രേഖകളിലെ മോദിയുടെ പേരുകള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് എ എ പി നേതാവ് അശുതോഷ് ചൂണ്ടിക്കാട്ടി. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിലേയും പി ജി സര്‍ട്ടിഫിക്കറ്റിലേയും പേരുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും ഇത്തരത്തില്‍ പേരുമാറ്റണമെങ്കില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കണമെന്നും ഇങ്ങനെയൊരു രേഖ മോദിയുടെ കൈവശമുണ്ടോയെന്നും അശുതോഷ് ചോദിച്ചു.  
 
1977-ലാണോ 1978-ലാണോ ബിരുദം പൂര്‍ത്തിയാക്കിയത് എന്ന് മോദി വ്യക്തമാക്കണം. മോദിയുടെ ഡിഗ്രി മാര്‍ക്ക് ലിസ്റ്റിലേയും, ഡിഗ്രി സര്‍ട്ടിഫിക്കറ്റിലേയും തീയതികള്‍ തമ്മില്‍ വ്യത്യാസമുണ്ട്. വ്യാജരേഖകള്‍ കെട്ടിച്ചമച്ച അമിത്ഷായും, അരുണ്‍ ജെയ്റ്റ്‌ലിയും മാപ്പ് പറയണമെന്നും അശുതോഷ് ആവശ്യപ്പെട്ടു. 
 
ഡിഗ്രി ഇല്ലാത്തത് ഒരു തെറ്റല്ല. എന്നാല്‍ സ്വന്തം വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് പ്രധാനമന്ത്രി സത്യം ഓര്‍മ്മിപ്പിച്ചു. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും, 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കവേ മോദി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നത്. \

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article