മൂന്ന് വയസുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പുരുലിയ സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപതി അറുപത്തിരണ്ടുകാരന്‍ ഇപ്പോഴും ഒളിവിലാണ്.
വെള്ളിയാഴ്ചയാണ് അതിക്രൂരമായി കുട്ടി കൊല്ലപ്പെട്ടത്. ശേഷം ഡോക്ടര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്. ഇതിന് പുറമേ മന്ത്രവാദത്തിനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏഴോളം സൂചനകള്‍ കുട്ടിയുടെ ശരീരത്തില്‍ കുത്തിയിറക്കിയതാണ് മരണകാരണായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി കുത്തിയിറക്കിയ സൂചികള്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തെങ്കിലും ന്യുമോണിയ ബാധിച്ച കുട്ടി മരണമടയുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി വീട്ടുജോലി ചെയ്തുവരികയായിരുന്നു. ഇവര്‍ ജോലിക്കുനിന്ന വീട്ടുടമസ്ഥനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന്ശേഷം ഒളിവില്‍ പോയ ഇയാള്‍ ജാര്‍ഖണ്ഡിലുള്ളതായാണ് സൂചന.