മുത്തലാഖ്​​ അവസാനിപ്പിക്കാൻ മുസ്​ലിം സമുദായ നേതാക്കൾ മുന്നോട്ട് വരണം: പ്രധാനമന്ത്രി

Webdunia
ശനി, 29 ഏപ്രില്‍ 2017 (16:15 IST)
മുസ്​ലിം സമുദായത്തിലെ സ്ത്രീകളെ ദുരിതത്തിലാക്കുന്ന മുത്തലാഖ് എന്ന സമ്പ്രാദായത്തെ അവസാനിപ്പികാന്‍ മുസ്​ലിം സമുദായത്തിലെ പരിഷ്​കർത്താക്കൾ മുന്നോട്ട് വരണമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ ഇവര്‍ക്ക് മാത്രമേ സാധിക്കുളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഈ വിഷയം രാഷ്ട്രീയ കണ്ണോടുകൂടി കാണരുതെന്നും ഈ പഴയ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുളള നടപടികൾ തന്റെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജ്​ഞാൻ ഭവനിൽ ബസവ ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
 
Next Article