ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച്‌ 22 പേര്‍ വെന്തു മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (08:46 IST)
ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ വെന്തു മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ദേശീയപാത 24-ലില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. 
 
ന്യൂഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുകയായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇടിയെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സിനും ട്രക്കിനും തീപിടിക്കുകയായിരുന്നു. 
 
രാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. യാത്രക്കാരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് രക്ഷപെടാനായത്. എത്ര പേരാണ് ബസ്സിലുണ്ടായിരുന്നതെന്ന കാര്യം വ്യക്തതമല്ല. മരിച്ച പലരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Next Article