ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മുപ്പത് പേര് മരിച്ചു. ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകെല റാംപുറില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സോളാനില്‍നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.
അറുപത് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സത്ലജ് നദിയിലെ തീരത്ത് 200 മീറ്റര്‍ താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്.