പ്രവാസി വിവാഹങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (08:16 IST)
പ്രവാസി വിവാഹങ്ങള്‍ ഇനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. ഭര്‍ത്താവ് ഉപേക്ഷിക്കുക, ഗാര്‍ഹിക പീഡനം തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി  ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയിരുന്നു.
 
ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെ രാജ്യത്ത് എത്തിക്കാന്‍ കഴിയുംവിധം കരാറില്‍ മാറ്റം വരുത്തുമെന്നാണ് വിവരം. നിലവില്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ആധാര്‍ എടുക്കാന്‍ അവസരമുണ്ട്. പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നീക്കവുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശ വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article