പരീക്ഷകളില്‍ തോല്‍വി തുടര്‍ക്കഥയായി; പതിനേഴുകാരി ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 13 മെയ് 2016 (11:34 IST)
ഡല്‍ഹിയില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്തു. പരീക്ഷകളില്‍ തോല്‍വി തുടര്‍ക്കഥയായതോടെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും മാതപിതാക്കള്‍ക്കെഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
 
ഡല്‍ഹി മൗറീസ് നഗറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ റീമ സൂദ് ആണ് ആത്മഹത്യ ചെയ്തത്. ലക്ഷ്യബോധമില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ല. നിങ്ങളുടെ നല്ല കുട്ടിയാകാന്‍ കഴിയാത്തതില്‍ തന്നോട് ക്ഷമിക്കണം. തന്റെ നടപടിയില്‍ ആരേയും കുറ്റപ്പെടുത്തേണ്ട. അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യണമെന്നും കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെടുത്ത കത്തില്‍ പറഞ്ഞു. 
 
പരീക്ഷാഫലം അറിഞ്ഞതുമുതല്‍ മകള്‍ നിരാശയിലായിരുന്നുവെന്ന് അമ്മ മംമ്ത റാണി വ്യക്തമാക്കി. തന്റെ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യണമെന്നും മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. റീമയുടെ പിതാവായ രാജേഷ് കുമാര് ഡല്‍ഹി സര്‍വകലാശാലയിലെ ജീവനക്കാരനാണ്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article