നരേന്ദ്ര മോദിയുടെ ബിഎ ബിരുദം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖയുമായി എഎപി രംഗത്ത്

Webdunia
വെള്ളി, 6 മെയ് 2016 (19:20 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി എ ബിരുദം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖയുമായി ആം ആദ്മി പാർട്ടി. ഡൽഹി സർവകലാശാലയിൽ നിന്ന് 1978 ൽ 'നരേന്ദ്ര ദാമോദർ മോദി' എന്നയാൾ ബിരുദം കരസ്ഥമാക്കിയിട്ടില്ലെന്ന് കാണിക്കുന്ന രേഖയുമായാണ് എ എ പി രംഗത്തെത്തിയത്.
 
2014ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി എ പാസായതായി പറയുന്നത് വ്യാജമാണെന്നാണ് എ എ പി ആരോപിക്കുന്നത്. മോദി ബിരുദം കരസ്ഥമാക്കിയെന്ന് പറയുന്ന ദിവസം നരേന്ദ്ര മഹാവീർ മോദി എന്ന രാജസ്ഥാൻ സ്വദേശി ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. 1975-1978 ൽ ഇയാള്‍ ഡൽഹി സർവകലാശാലയിൽ പഠിച്ചിരുന്നുവെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി അദ്ദേഹത്തിന്‍റെ സീനയറായി പഠിച്ചതാണെന്നും എ എ പി നേതാവ് അശുതോഷ് പറഞ്ഞു. 
 
സ്കൂളിലെ സർട്ടിഫിക്കറ്റുകൾ പ്രകാരം പ്രധാനമന്ത്രിയുടെ വിലാസം ഗുജറാത്തിലെ വേദ്നഗറാണ്. മഹാവിർ മോദിയുടേത് രാജസ്ഥാനിലെ അൽവാണെന്നും എ എ പി ആരോപിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article