നക്​സൽ വർഗീസിനെ കുറ്റവാളിയാക്കി ചിത്രീകരിച്ചതിനെതിരെ എം എ ബേബി

Webdunia
ശനി, 1 ഏപ്രില്‍ 2017 (13:44 IST)
നക്സൽ വർഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ചതിനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. വർഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ച സത്യവാങ്മൂലം സർക്കാറിന് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വഴിമാറി നടന്നെങ്കിലും വർഗീസ് സി.പി.എമ്മുകാരനായിന്നെന്നും അദ്ദേഹം വ്യക്തമാക്കി. 
 
യു.ഡി.എഫ് തയാറാക്കിയ സത്യവാങ്മൂലം അതുപോലെ നൽകിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയായതെന്നും സർക്കാർ അഭിഭാഷകന് പറ്റിയ വീഴ്ചയാണ് ഇതി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ എതിർക്കാൻ ഈ സത്യവാങ്മൂലം ഉപയോഗെപ്പടുത്തിയാൽ അതിനെ കുറ്റം പറയാനാകില്ലെന്ന് എം.എ ബേബി പറഞ്ഞു.
 
Next Article