കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 7000 രൂപയില്‍ നിന്ന് 18,000 രൂപയായി നിജപ്പെടുത്തി. ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടും കേന്ദ്ര കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശങ്ങളുമാണ് കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ചത്.
സൈന്യത്തിലെ ശിപായിയുടെ പ്രതിമാസ ശമ്പളം 8,460 രൂപയായിരുന്നത് 21,700 രൂപയായി ഉയര്‍ത്തി. എന്നാല്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് പലിശ രഹിത വായ്പ നല്‍കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും കൂടാതെ ഓവര്‍ ടൈം അലവന്‍സ് എടുത്തുകളയണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
അതേസമയം പെന്‍ഷന്‍ നല്‍കുന്നതില്‍ 24 ശതമാനം വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഏകദേശം 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യത ഇതുവഴിയുണ്ടാകും. ജി ഡി പിയുടെ 0.7 ശതമാനം 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പളവര്‍ധനയുടെ പ്രയോജനം ലഭിക്കും. ശമ്പള വര്‍ധന നടപ്പാക്കിയാല്‍ വാഹന വിപണിയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.