കുമ്മനത്തിന്റെ ജനരക്ഷായാത്ര ഇന്ന് സമാപിക്കും

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (09:30 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്ത് ഇന്ന് സമാപിക്കും. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ചതാണ് ഈ ജനരക്ഷായാത്ര.
 
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരായ മണ്ണന്തല രഞ്ജിത്ത്, ശ്രീകാര്യം രാജേഷ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ചൊവ്വാഴ്ച യാത്ര ആരംഭിക്കുന്നത്. ഇന്ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി, ജെആര്‍എസ് അധ്യക്ഷ സി.കെ ജാനു, കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബെ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article