ആര്‍ എസ് എസ് പുതിയ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സെന്റര്‍ തുടങ്ങുന്നു. ഇതില്‍ പ്രധാനമായും ഗോമൂത്രവും ചാണകവും ആയിരിക്കും അസംസ്കൃത വസ്തുക്കള്‍. കുടാതെ ഈ ഓണ്‍ലൈന്‍ സൈറ്റില്‍ മോദി കുര്‍ത്തകളും ഗോമൂത്രത്തില്‍ നിന്നും ചാണത്തില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകളും ച്യവനപ്രാവശവും പേസ്റ്റും സോപ്പും എല്ലാം ലഭ്യമാകും.
ഈ ഓണ്‍ലൈന്‍ സൈറ്റ് ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുന്നത്. കാമധേനു ബ്രാന്‍ഡിലായിരിക്കും ആര്‍എസ്എസ് ഉത്പന്നങ്ങള്‍ വില്‍ക്കുക. ഉത്തര്‍പ്രദേശിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ലാബിലായിരിക്കും ഈ പ്രത്യക ഗോ ഉത്പന്നങ്ങള്‍ തയ്യാറാകുക. ഇതിനായി 50 പശുക്കളുടെ ചാണകവും മൂത്രവുമായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. ഉപഭോക്താക്കളുടെ എണ്ണം കൂടിയാല്‍ ഉത്പാദനവും അതിനനുസരിച്ച് വര്‍ദ്ധിപ്പിക്കാനാണ് നീക്കം.