ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. പെരുമാറ്റച്ചട്ടം ഇനിയും ലംഘിച്ചാല്‍ പാര്‍ട്ടിയുടെ അംഗീകാരം കളയുന്നതും പാര്‍ട്ടിയെ സസ്പെന്‍ഡ് ചെയ്യുന്നതും പരിഗണിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരിക്കുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ താക്കീത് ചെയ്ത നടപടി പൂര്‍ണമായും തെറ്റാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെജ്‌രിവാളും പ്രതികരിച്ചു. തനിക്കനുകൂലമായി കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടിയെടുത്തിരിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും കൈക്കൂലി നല്‍കിയാല്‍ അതു സ്വീകരിച്ച ശേഷം ആംആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് കെജ്‌രിവാള്‍ നടത്തിയ ആഹ്വാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകോപിപ്പിച്ചത്.
കെജ്‌രിവാളിന്‍റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ബിജെപിയാണ് പരാതി നല്‍കിയത്.