അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങി പത്ത് വയസുകാരി മരിച്ചു. വിശാഖപട്ടണത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്വാതിയെന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ ദാരുണമായി മരിച്ചത്.
ലിഫ്റ്റിന്റെ വാതിലിനും ഗ്രില്ലിനും ഇടയില്‍ പെണ്‍കുട്ടി കുടുങ്ങിയതും ലിഫ്റ്റ് നീങ്ങി തുടങ്ങിയതുമാണ് മരണകാരണമായത്.
തന്റെ അമ്മാവന്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. കളിക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ ലിഫ്റ്റിന്റെ വാതിലില്‍ എത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചതഞ്ഞരഞ്ഞ കുട്ടിയുടെ ദൃശ്യങ്ങല്‍ സി സിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് സാധാരനണ മരണത്തിന് കേസെടുത്തു.