വാലന്‍റൈന്‍സ് ഡേയില്‍ പ്രതിഷേധവും അക്രമവും അനുവദിക്കില്ല: പ്രവീണ്‍ തൊഗാഡിയ

തിങ്കള്‍, 12 ഫെബ്രുവരി 2018 (22:02 IST)
വാലന്‍റൈന്‍സ് ഡേയില്‍ ഒരു തരത്തിലുള്ള പ്രതിഷേധവും അക്രമവും നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ. പ്രണയിക്കാനുള്ള അവകാശം യുവതീയുവാക്കള്‍ക്കുണ്ടെന്നും തൊഗാഡിയ പറഞ്ഞു.
 
തൊഗാഡിയയുടെ ഈ പ്രസ്താവനയെ അത്ഭുതത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്. കാരണം പ്രണയദിനത്തെയും അതിന്‍റെ ആഘോഷങ്ങളെയും എതിര്‍ത്തുപോരുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്. നേരത്തേ, തൊഗാഡിയ തന്നെ ഇത്തരം ആഘോഷങ്ങള്‍ക്കെതിരെ പലതവണ രംഗത്തെത്തിയിട്ടുണ്ട്.
 
പ്രണയിക്കാനുള്ള സ്വാതന്ത്ര്യം യുവാക്കള്‍ക്കുണ്ടെന്നും പ്രണയമില്ലെങ്കില്‍ വിവാഹവും വിവാഹമില്ലെങ്കില്‍ ലോകവികസനവും ഉണ്ടാകില്ലെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. പരിഷത്തിന്‍റെ യോഗത്തില്‍ സംസാരിക്കവേയാണ് പുതിയ നിലപാട് തൊഗാഡിയ വ്യക്തമാക്കിയത്. 
 
ഇന്ത്യയ്ക്ക് ചേര്‍ന്ന ആഘോഷമല്ല വാലന്‍റൈന്‍സ് ഡേ എന്നായിരുന്നു വി എച്ച് പിയുടെ മുന്‍ നിലപാട്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍