നോട്ട് അസാധുവാക്കലും ജിഎസ്ടിയും ദോഷം വരുത്തിയിട്ടില്ല; ഇന്ത്യയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും - മോദി

ഞായര്‍, 11 ഫെബ്രുവരി 2018 (15:47 IST)
നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷം വരുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഏഴ് വർഷമായി ഫയലിൽ ഉറങ്ങുകയായിരുന്നു ജിഎസ്ടി യാഥാർത്ഥ്യമായിരിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും നടമാടിയ ഇന്ത്യയെ നാല് വർഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റിയെന്നും മോദി അവകാശപ്പെട്ടു.

ദരിദ്ര ജനങ്ങൾ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. സാധാരണക്കാര്‍ പ്രയാസം സഹിച്ചും തനിക്കൊപ്പം നിന്നപ്പോള്‍ ഈ നീക്കത്തിലൂടെ ചിലർക്ക് ഉറക്കം നഷ്ടപ്പെട്ടു. ജിഎസ്ടിയിലും നമ്മള്‍ വിജയം കാണും. ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഇനിയും അത് തുടരും. ഇന്ത്യയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

എല്ലാവർക്കും ബിസിനസ് ചെയ്യാവുന്ന രാജ്യമായി ഇന്ത്യ മാറി. ലോകബാങ്കിന്റെ വ്യവസായ സൗഹൃദ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 142ൽ നിന്ന് നൂറിലെത്തി. ഇതുവരെ ഉണ്ടാകാത്ത നേട്ടമാണിത്. എന്നാൽ,​ ഇതുകൊണ്ട് ഇന്ത്യ തൃപ്തരല്ല. ഇനിയും മുന്നേറുകയെന്നതാണ് ലക്ഷ്യം. അതിന് വേണ്ടി സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ദുബായില്‍ പ്രവാസിഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍