പ്രേമവും പാടില്ല ബീഫും വേണ്ട; ഗോ സംരക്ഷണത്തിനും ലവ് ജിഹാദിനെ നേരിടുന്നതിനുമായി വിഎച്ച്പി ത്രിശൂലം വിതരണം ചെയ്യുന്നു
ബുധന്‍, 14 ജൂണ്‍ 2017 (16:44 IST)
ഗോ സംരക്ഷണത്തിനും ലവ് ജിഹാദിനെതിരേ പോരാട്ടത്തിനുമായി ഹിന്ദു സംഘടനകള്‍ യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്തു. തിങ്കളാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ത്രിശൂല്‍ ദിക്ഷാ പരിപാടിയില്‍ പങ്കെടുത്ത 75 യുവാക്കള്‍ക്കാണ് വിശ്വഹിന്ദു പരിക്ഷത്തും ബജ്‌റംഗദളും ത്രിശൂലം ആയുധമായി നല്‍കിയത്.
ഗോ സംരക്ഷണത്തിനും ലവ് ജിഹാദിനെതിരായ പോരാട്ടത്തിനുമാണ് ശൂലം നല്‍കിയിരിക്കുന്നത്. ത്രിശൂലം ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ ഉള്ളതാണെന്നും വീട്ടിലെ ഷോകേസില്‍ ഭംഗിക്കായി വെക്കാനുള്ളതെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മഹാദേവ് ദേശായി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷത്തിനിടയില്‍ ഗാന്ധിനഗര്‍ നഗരത്തിലെയും ജില്ലയിലെ 4000 യുവാക്കള്‍ക്കാണ് ഹിന്ദു സംഘടനകള്‍ ത്രിശൂലം വിതരണം ചെയ്‌തത്. ഇതിനായി നിശ്ചിത ഇടവേളകളില്‍ ത്രിശൂല്‍ ദിക്ഷാ പരിപാടി സംഘടിപ്പിക്കുകയും ശൂലം വിതരണം ചെയ്യുകയും ചെയ്യും.
കൂടുതല്‍ യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുന്നതിനായുള്ള ചടങ്ങ് സംഘടിപ്പിക്കാനുള്ള തിരക്കിലാണ് വിഎച്ച്പിയും ബജ്‌രംഗ് ദളും.