മൃഗത്തേക്കാള്‍ മോശമായാണ് തീഹാര്‍ ജയിലധികൃതര്‍ തന്നോട് പെരുമാറുന്നതെന്നും റമദാന്‍ മാസത്തില്‍ തനിക്ക് ഭക്ഷണം തരുന്നില്ലെന്നും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍. അഭിഭാഷകനായ എംഎസ് ഖാന്‍ മുഖേന നല്‍കിയ പരാതിയിലാണ് ഭട്കല്‍ ജയിലധികൃതരെ കുറ്റപ്പെടുത്തിയത്.
ഏകാന്ത തടവിലാണ് താന്‍ കഴിയുന്നത്. സെല്ലില്‍ നിന്ന് പുറത്തുകടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല കോടതിയില്‍ വിചാരണയ്ക്ക് കൊണ്ടുപോകുമ്പോള്‍ മാത്രമാണ് സൂര്യപ്രകാശം കാണുന്നത് ഭട്കല്‍ പരാതിയില്‍ പറയുന്നു.
പരാതിയെതുടര്‍ന്ന് ജഡ്ജ് രാജ് കപൂര്‍ തീഹാര്‍ ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. പരാതിയിന്മേല്‍ ജൂലൈ 23ന് മുന്‍പ് റിപോര്‍ട്ട് വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.