1993 മുംബൈ ഭീകരാക്രമണത്തിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ബെഞ്ച് വിശാല ബെഞ്ചിന് വിട്ടു. ഹര്‍ജി പരിഗണിച്ചിരുന്ന രണ്ടംഗ ബെഞ്ചിലെ അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ദയാഹര്‍ജിയിലെ വിധി വിശാല ബെഞ്ചിന് വിട്ടത്. ഇന്നലെയാണ് ഹര്‍ജിയില്‍ വാദം ആരംഭിച്ചത്.
മേമന്റെ വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ചിറ്റുന്നത് ഈ മാസം 30നായിരുന്നു. രാഷ്ട്രപതി ദയാ ഹര്‍ജി തള്ളിയതും സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനേയും തുടര്‍ന്നായിരുന്നു . എന്നാല്‍ വീണ്ടും സുപ്രീം കോടതിയെ യാകൂബ് സമീപിക്കുകയായിരുന്നു. യാക്കൂബ് രാഷ്ട്രപതിക്കും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്.