കർണാടകയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കാൻ നടപടി. ലോക്ക്ഡൗൺ നാലാം ഘട്ടം അവസാനിച്ച ശേഷം ജൂൺ ഒന്ന് മുതൽ ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ എല്ലാ ആരാധനാലയങ്ങളും തുറക്കാനാണ് തീരുമാനം.സര്‍ക്കാരിന്റെ മുസ്രൈ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ക്ഷേത്രങ്ങൾ മാത്രമല്ല സംസ്ഥാനത്തെ എല്ലാ ആരാധനലായങ്ങളും ജൂൺ ഒന്നിന് തുറക്കാമെന്ന് ഉദ്യോഗസ്തർ വ്യക്തമാക്കി.മൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക. അതേസമയം ഉത്സവങ്ങള്‍ അനുവദനീയമല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.അതേസമയം നാലാം ഘട്ട ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുന്നു എന്നതു കൂടി കണക്കിലെടുത്താവും തീരുമാനം പ്രാബല്യത്തില്‍ വരികയെന്ന് ഉദ്യോഗസ്ഥര്‍ വിശദമാക്കി.