World Anti Drug Day 2024: ഇന്ന് ലോകലഹരി വിരുദ്ധ ദിനം, ഈ വര്‍ഷത്തെ സന്ദേശം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ജൂണ്‍ 2024 (09:48 IST)
ഇന്ന് ലോകലഹരി വിരുദ്ധ ദിനം. അതിനാല്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ആണ്. മദ്യശാലകളും ബാറുകളും തുറക്കില്ല. ഐക്യരാഷ്ട്ര സംഘടന 1987 മുതലാണ് ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഈദിവസം ലോകത്തിന്റെ പലഭാഗത്തും ലഹരിക്കെതിരെ ബോധവത്കരണം നടക്കും.
 
ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,'തെളിവുകള്‍ വ്യക്തമാണ്; പ്രതിരോധത്തില്‍ നിക്ഷേപിക്കുക' എന്നതാണ്. പ്രതിരോധത്തിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാന്‍ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. അതേസമയം ഇന്ന് സംസ്ഥാനത്തെ സ്വകാര്യ ബാറുകളും അടഞ്ഞുകിടക്കും. ലഹരി ഉപയോഗത്തില്‍ നിന്നും ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും പിന്തിരിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലവത്തായിട്ടില്ലെന്നാണ് ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article