ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, യുവരാജ്, സഞ്ജു, റോബിന്‍ ഉത്തപ്പ പുറത്തു തന്നെ

Webdunia
ചൊവ്വ, 6 ജനുവരി 2015 (15:35 IST)
ലോകകപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ ടീമിനെ ബിസി‌സിഐ പ്രഖ്യാപിച്ചു. ധോണി, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷാര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍,രോഹിത്  ശര്‍മ്മ, അഞ്ജിക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടീ റായിഡു, ഇഷാന്ത് ശര്‍മ്മ, മൊഹമ്മദ് ഷാമി, സ്റ്റുവെര്‍റ്റ് ബിന്നി, ഉമേഷ് യാദവ് തുടങ്ങിയവര്‍ ടീമില്‍ ഇന്ത്യയ്ക്കായി അണി നിരക്കും. 
 
എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ കരുത്തായിരുന്ന് യുവരാജ് സിംഗ് ഇത്തവണ ടീമില്ല. റോബിന്‍ ഉത്തപ്പയും ഒഴിവാക്കിയവരില്‍ പെടും. അതേസമയം പരുക്കുമൂലം വിശ്രമത്തിലായ രവീന്ദ്ര ജഡേജയേക്കുറിച്ച് ആശങ്കയില്ല എന്നും മത്സരങ്ങള്‍ നടക്കുമ്പോഴേക്കും ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സെലക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള സഞ്ജു വി സാംസണ്‍ ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുണ്ടായില്ല.
 
ധോണിയുടെ നേതൃത്വത്തിലാകും ഇത്തവണയും ഇന്ത്യ മത്സരത്തിനിറങ്ങുക. വിരാട് കോഹ്‌ലിയാണ് ഉപനായകന്‍. ധോണിയും ടീമിന്റെ കോച്ച് ഡങ്കന്‍ ഫ്ലെച്ചറും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സെലക്ഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 14നു ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായിട്ടാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.