‘രാഷ്‌ട്രീയത്തിലേക്കില്ല, വാര്‍ത്തകള്‍ അടിസ്ഥാനരഹിതം’

Webdunia
ശനി, 9 ഓഗസ്റ്റ് 2014 (09:01 IST)
താന്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്ന്‌ പ്രിയങ്ക ഗാന്ധി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌ അവസാനിപ്പിച്ചാല്‍ നന്ദിയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 
 
ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ്‌ നേതൃത്വത്തിലേക്ക്‌ വന്നേക്കുമെന്ന്‌ റിപ്പോര്‍ട്ടിനെതുടര്‍ന്നായിരുന്നു പ്രതികരണം. 
 
കോണ്‍ഗ്രസില്‍ ഒരു വിഭാഗവും പ്രിയങ്കയെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായോ യുപി പിസിസി അധ്യക്ഷയായോ പ്രിയങ്ക നേതൃനിരയിലേക്ക്‌ വരുമെന്നായിരുന്നു റിപ്പോര്‍ട്ട്‌.