മൃതദേഹം സംസ്‌കരിച്ച് 15 ദിവസം കഴിഞ്ഞപ്പോള്‍ 75 കാരി തിരിച്ചെത്തി; ഞെട്ടി വീട്ടുകാര്‍

Webdunia
വെള്ളി, 4 ജൂണ്‍ 2021 (14:10 IST)
'മരിച്ചയാള്‍' തിരിച്ചെത്തിയത് വീട്ടുകാരെ ഞെട്ടിച്ചു. കോവിഡ് ബാധിച്ചു മരിച്ചെന്ന് കരുതിയ 75 കാരിയാണ് 15 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. മുഖം അടക്കം മൂടിപൊതിഞ്ഞാണ് ഒരു സ്ത്രീയുടെ മൃതശരീരം വീട്ടുകാര്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറിയത്. വീട്ടുകാര്‍ നേരെകൊണ്ടുപോയി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. 
 
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ഗിരിജമ്മ എന്ന 75 കാരിയുടെ വീട്. കോവിഡ് ബാധിച്ച ഈ സ്ത്രീ മേയ് 15 ന് മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് ബാധിതയായതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം പൂര്‍ണമായി മൂടിയ ശേഷമാണ് ആശുപത്രി അധികൃതര്‍ വീട്ടുകാര്‍ക്ക് കൈമാറിയത്. മേയ് 12 നാണ് ഈ സ്ത്രീയെ കോവിഡ് ബാധിച്ച് വിജയവാഡയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ മറ്റാരുടെയോ മൃതദേഹമാണ് വീട്ടുകാര്‍ക്ക് കൈമാറിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article