സ്ത്രീധനമായി മോട്ടോര്‍ബൈക്കും പോത്തും നല്‍കാത്തതിന്റെ പേരില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഇന്ത്യയിലെ മിയാപ്പൂരിലാണ് ക്രൂരമായ സംഭവം നടന്നത്.
റിഹാന ഷെഖ് ധഫാളി എന്ന 25കാരിയെയാണ് നേപ്പാളി ഭര്‍ത്താവായ ഫരീദ് ഷെയ്ഖും കുടുംബവും കൂടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സ്ത്രീധനത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുമ്പോള്‍ ഭര്‍ത്താവ് തന്റെ ഗുഹ്യഭാഗങ്ങളില്‍ സിഗററ്റുകൊണ്ട് പൊള്ളിക്കുമായിരുന്നുവെന്ന് റിഹാന പരാതിപ്പെട്ടു. തുടര്‍ച്ചയായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ റിഹാനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ റിഹാന സ്വയം തീകൊളുത്തിയെന്നാണ് ഭര്‍തൃ വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ മകള്‍ ആശുപത്രിയിലായതറിഞ്ഞ് റിഹാനയുടെ പിതാവ് ഷേഖ് ധഫാലി മിയാപ്പൂരിലെത്തി അവളെ നേപ്പാളിലെത്തിച്ചശേഷമാണ് യഥാര്‍ത്ഥ സംഭവം പുറത്തുവന്നത്.
റിഹാനയുടെ കൈകള്‍ ബന്ധിച്ചാണത്രെ ഭര്‍ത്താവും കുടുംബവും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. റിഹാന ഇപ്പോള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലാണ്. ഭര്‍ത്താവ് ഫരീദ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.