പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതിയുടെ വിവാഹ പന്തലില്‍ നിന്ന് പൊലീസിന്റെ അറസ്റ്റ്

ശ്രീനു എസ്
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (11:11 IST)
പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍ കാവേരിപട്ടണത്തിലെ പെണ്‍കുട്ടിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ നിന്നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. എട്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. രാംരാജ്, ശക്തി, 54കാരനായ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.
 
ഇതില്‍ ഉദയന്റെ വീട് നാട്ടുകാര്‍ ആക്രമിക്കുകയും ഉദയനെ കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മറ്റൊരാളായ ശക്തിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ അയാളുടെ വിവാഹ സല്‍ക്കാരം നടക്കുകയായിരുന്നു. ഉടന്‍ അറസ്റ്റും നടന്നു. മൂന്നാമനായ രാംരാജിന് വേണ്ടി പൊലീസ് അന്വേഷണം നടത്തുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article