പൂവാലശല്യം: വനിത എസ്‌ഐ യുവാവിനെ തെരുവിലിട്ട് മര്‍ദ്ദിച്ചു!

Webdunia
ശനി, 22 നവം‌ബര്‍ 2014 (12:53 IST)
പൂവാലശല്യം സഹിക്കവയ്യാതെയായാല്‍ എന്തു ചെയ്യും? കൈകാര്യം ചെയ്യുകയാണ് നല്ലതെന്ന് ഭൂരിപക്ഷവും പറഞ്ഞേക്കാം. അങ്ങനെയൊരു പൂവാലന് കിടിലന്‍ പണികിട്ടി. മധ്യപ്രദേശിലെ സെന്‍ധ്വയിലാണ് സംഭവം. കോച്ചിംഗ് ക്ലാസിന് പോകുന്ന തങ്ങളെ മൂന്ന് മാസമായി ഒരു പൂവാലന്‍ ശല്യപ്പെടുത്തുകയാണെന്ന് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതിപ്പെട്ടു.
 
ഇത് കേട്ട് വനിത എസ് ഐ മോണിക്ക സിംഗിന് രക്തം തിളച്ചു. അടുത്ത ദിവസം എസ് ‌ഐ നേരിട്ട് സ്ഥലത്തെത്തി. ശല്യപ്പെടുത്താന്‍ വന്ന യുവാവിനെ കൈയോടെ പിടികൂടുകയും ചെയ്തു. പിന്നീട് നടന്നതാണ് രസകരം. തെരുവിലിട്ട് യുവാവിനെ നല്ലവണ്ണം കൈകാര്യം ചെയ്തു. കലിപ്പ് തീര്‍ത്ത് പെരുമാറിയ എസ് ഐയുടെ ഊഴം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളും കൈ‌വെച്ചു. ആകെപ്പാടെ പൊടിപൂരം. ചെരുപ്പൂരി വരെ പെണ്‍കുട്ടികള്‍ തല്ലി.
 
ഇതെല്ലാം കഴിഞ്ഞപ്പോള്‍ സംഭവം വിവാദമായി. മോണിക്കാ സിംഗ്‌ യുവാവിനെ മര്‍ദിക്കുന്നതിന്റെയും പെണ്‍കുട്ടികള്‍ ചെരുപ്പുകൊണ്ട്‌ തല്ലുന്നതിന്റെയും ചിത്രങ്ങള്‍ ഡെയ്‌ലി ഭാസ്കര്‍ പുറത്തുവിട്ടു. യുവാവിനെതിരെ പരസ്യവിചാരണയും ശിക്ഷാവിധിയും നടപ്പാക്കിയതിനെതിരെ പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട്‌. പൊലീസ്‌ നിയമം കൈയിലെടുത്തുവെന്നും പരാതിക്കാര്‍ക്ക്‌ അവസരമൊരുക്കുകയും ചെയ്‌തുവെന്നാണ്‌ വിമര്‍ശനം. എന്നാല്‍ ശിക്ഷാവിധിയെ അനുകൂലിച്ചും ഒരുവിഭാഗം രംഗത്തുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 ‌
 

അനുബന്ധ വാര്‍ത്തകള്‍

Next Article